കൊട്ടാരക്കര: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് കുളത്തയ്യത്ത് വീട്ടിൽ സൽമാൻ(23) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നാലിന് പരവൂർ നെടുങ്ങോലത്തായിരുന്നു അപകടം.
സൽമാൻ സഞ്ചരിച്ചിരുന്ന ബൈക്കും എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൽമാനെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
നെടുങ്ങോലം ഫ്രാഗ്രൻഡ് റിസോട്ടിലെ ഷെഫായിരുന്നു. കൊട്ടാരക്കര ചന്തമുക്കിൽ ഓട്ടോ ഡ്രൈവർ ബിജുവിന്റെയും റജീനയുടെയും മകനാണ്. സഹോദരി: ഖദീജ.